നിര്‍മാതാവുമായുള്ള പ്രശ്‌നത്തിന് പുറമേ കഥയിലും തര്‍ക്കങ്ങളുണ്ടായിരിന്നു; ഒരു അഡാര്‍ ലവ് വൈകാനുള്ള കാരണത്തെ കുറിച്ച് ഒമര്‍ ലുലു

ഒരു പാട്ട് കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറലായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്നാണ് കാരണമായി അന്ന് ഒമര്‍ ലുലു പറഞ്ഞത്. ഇപ്പോഴിതാ അക്കാര്യത്തില്‍ മാത്രമല്ല കഥയെക്കുറിച്ചും തര്‍ക്കമുണ്ടായിരുന്നതായി സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

”ഞാനാണ് കഥയൊരുക്കിയിരിക്കുന്നത്, ഒന്നു രണ്ട് പ്രശ്നങ്ങളുണ്ട്. അതൊക്കെ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. നവംബറില്‍ റിലീസ് ചെയ്യും. കഥയെക്കുറിച്ച് തര്‍ക്കമുണ്ടായിരുന്നു. അതെല്ലാം മാറിവരുന്നു. പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിലെ താരങ്ങള്‍ക്ക് വലിയ പ്രശസ്തി കിട്ടിയെന്നതാണ് ഏറ്റവും വലിയ നേട്ടം.” വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ ഒമര്‍ലുലു പറഞ്ഞു.

സിനിമ തുടങ്ങുന്നതിന് മുന്‍പ് സിനിമയില്‍നിന്ന് കിട്ടുന്ന ലാഭ വിഹിതം പങ്കിടുന്നത് സംബന്ധിച്ച് ഒമര്‍ ലുലുവും നിര്‍മ്മാതാവ് ഔസേപ്പച്ചനും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍, ലാഭവിഹിതം നല്‍കാനാവില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഔസേപ്പച്ചന്‍ സ്വീകരിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സംവിധായകന് പ്രോഫിറ്റ് ഷെയര്‍ എന്ന കീഴ്‌വഴക്കം മലയാളത്തിലില്ലെന്ന നിലപാടാണ് നിര്‍മ്മാതാക്കളുടെ സംഘടന അംഗങ്ങള്‍ മുന്നോട്ടു വെച്ചത്.

pathram desk 1:
Related Post
Leave a Comment