കൊച്ചി: നടന്‍ ദിലീപിനും കാവ്യ മാധവനും ഒരു പുതു അതിഥി എത്തുന്നു. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് നടിയുടെ അടുത്ത കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി.പുതിയ കൂട്ടിനായുള്ള കാത്തിരിപ്പിലാണ് ദിലീപിന്റെ മകള്‍ മീനാക്ഷിയും. വിവാഹശേഷം അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെ തീരുമാനം.
‘കാവ്യ അമ്മയാകാന്‍ പോകുന്നു. എല്ലാവരും സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍”, കാവ്യ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബറില്‍ കൊച്ചിയില്‍ വെച്ചാണ് ദിലീപും കാവ്യയും വിവാഹിതരായത്.
അതേസമയം ദിലീപ് പ്രതിയായിട്ടുള്ള നടി ആക്രമിക്കപ്പെട്ടക്കേസില്‍ വിചാരണ ആരംഭിക്കാന്‍ ഇരിക്കുകയാണ്.
Leave a Comment