എവിടെ എന്ത് ധരിക്കണം എന്നത് എന്റെ ഇഷ്ടമാണ്!!! വിമര്‍ശകര്‍ക്ക് മറുപടിയുമായി കനിഹ

സോഷ്യല്‍ മീഡിയയില്‍ നടി കനിഹ ആക്രമിക്കപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. നടിയുടെ വ്യാജ വിവാഹമോചനവാര്‍ത്തയും ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തായ്ലന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്സ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതോടെയാണ് വീണ്ടും കനിഹ സൈബര്‍ സദാചാര വാദികളുടെ ഇരയായത്. വിവാഹം കഴിഞ്ഞ് അമ്മയായിട്ടും ഇത്തരം ഫാഷനും വേഷങ്ങള്‍ക്കുമൊന്നും അവസാനമായില്ലേ എന്നായിരുന്നു അത്തരക്കാരുടെ ചോദ്യം.

ഇപ്പോഴിതാ അതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിലൂടെ ആഹ്‌ളാദം കണ്ടെത്തുകയും ആസ്വദിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണ്. വിവാഹമോചന വാര്‍ത്ത പെട്ടെന്നാണ് കത്തിപടര്‍ന്നത്. ഫോണ്‍വിളികളുടെ തിരക്കായിരുന്നു. ആദ്യം കേട്ടപ്പോള്‍ വിഷമവും ദേഷ്യവുമുണ്ടായി പിന്നെ വിട്ടു കളഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ കനിഹ പറയുന്നു.

എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. ബീച്ചില്‍ പോയപ്പോഴാണ് ഷോര്‍ട്സ് ധരിച്ചത്. അവസരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കടലിലിറങ്ങാന്‍ പോകുമ്പോള്‍ ആരും സാരിയുടുക്കാറില്ലല്ലോ കനിഹ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment