ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി!!! ചിത്രങ്ങള്‍ വൈറല്‍

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ട്രാന്‍സ്ജെന്‍ഡര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന സൂപ്പര്‍ ഡീലക്സിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ഈ ചിത്രങ്ങള്‍ സേതുപതിയും, ബാലാജി ഗോപാലും ട്വിറ്ററില്‍ പങ്കു വച്ചിരുന്നു എന്തായാലും കഥാപാത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നീല സാരിയും ചുവപ്പ് ബ്ലൗസും കൂളിംഗ് ഗ്ലാസും ധരിച്ച വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ത്യാഗരാജ് കുമാരരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമന്തയാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മോളിവുഡ് താരം ഫഹദ് ഫാസിലിനൊപ്പം രമ്യാകൃഷ്ണനും, സംവിധായകന്‍ മിസ്‌കിനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.

pathram desk 1:
Related Post
Leave a Comment