ന്യൂഡല്‍ഹി: ഗുവാഹത്തിയ്ക്കു സമീപം ബ്രഹ്മപുത്രയില്‍ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാനില്ല. 10 പേരെ രക്ഷപ്പെടുത്തിബോട്ടില്‍ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ നദിയിലെ കോണ്‍ക്രീറ്റ് തൂണിലിടിച്ചാണ് ബോട്ട് മുങ്ങിയത്. ഒരു പെണ്‍കുട്ടിയുടേതടക്കം രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗുവാഹത്തി നഗരത്തില്‍ നിന്ന് വടക്കന്‍ ഗുവാഹത്തിയിലെ മാധ്യം ഖണ്ഡയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
യാത്രക്കാരില്‍ ആകെ 22 പേര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ കൂടാതെ 18 മോട്ടോര്‍ സൈക്കിളുകളും ബോട്ടിലുണ്ടായിരുന്നു.സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
Leave a Comment