യുവജനോല്‍സവവും ചലച്ചിത്രോത്സവവും വേണ്ടെന്നുവച്ചതിനെതിരേ വിനയന്‍

കൊച്ചി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒരു വര്‍ഷത്തേയ്ക്ക് റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവിധായന്‍ വിനയന്‍. മഹാപ്രളയത്തെ ധീരമായി നേരിട്ട് അതിജീവനത്തിനു വേണ്ടി പോരാട്ടം നടത്തുന്ന മലയാളി സാമ്പത്തിക പരാധീനതയുടെ പേരില്‍ അവന്‍െയും അവന്റെ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോത്സവമോ ചലച്ചിത്രോത്സവമോ വേണ്ടെന്ന് വെയക്കണമെന്ന് പറയുന്നത് യുക്തിരഹിതമായ തീരുമാനമാണെന്ന് വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

സംവിധായകന്‍ വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഹാപ്രളയത്തെ ധീരമായി നേരിട്ട് അതിജീവനത്തിനു വേണ്ടി പോരാട്ടം നടത്തുന്ന മലയാളി സാമ്പത്തിക പരാധീനതയുടെ പേരില്‍ അവന്‍െയും അവന്റെ കുട്ടികളുടെയും മനസ്സിന് ഉല്ലാസം പകരുന്ന യുവജനോല്‍സമോ ചലച്ചിത്രോല്‍സവമോ വേണ്ടന്നു വയ്ക്കണമെന്നു പറയുന്നത്.. യുക്തി രഹിതമായ തീരുമാനമാണ്.. ആഘോഷങ്ങള്‍ക്കു ചെലവു ചുരുക്കണം എന്നാണു പറഞ്ഞതെന്‍കില്‍ അതു മനസ്സിലാക്കാമായിരുന്നു.. ഉറ്റവരും ഉടയവരും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ടാലും ആത്മഹത്യ ചെയ്യുകയോ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയോ ചെയ്യാതെ ജീവിതം തിരിച്ചു പിടിക്കുന്നവനാണ് വിവേകശാലി. എന്നാണല്ലോ പറയുന്നത്..
ആ തിരിച്ചുപോക്കിന് നമ്മേ സഹായിക്കുന്നത് പഴയ ദു:ഖങ്ങള്‍ മറക്കാനുള്ള കഴിവാണ്.
കലയും സാഹിത്യവും സംഗീതവും എല്ലാം ദുഖങ്ങള്‍ മറക്കാനും, മനസ്സിനു ശക്തി പകരാനും സന്തോഷം നല്‍കാനും സഹായിക്കുന്നവയാണ്. കൊടിയ യുദ്ധം നടന്ന വിയറ്റ്നാം യുദ്ധ ക്യാമ്പുകളില്‍ പോലും വലിയ കലാകാരന്‍മാരെ കൊണ്ടുവന്ന് പരിപാടികള്‍ അവതരിപ്പിച്ച് നിരാശബാധിച്ച സൈനികരുടെ മനോധൈര്യം വീണ്ടെടുത്തതായി പറയുന്നു..
സാധാരണക്കാരനെ സംബന്ധിച്ച് ഈ നൂറ്റാണ്ടിലെ ഏറ്റവും ചെലവുകുറഞ്ഞ വിനോദ മായ സിനിമ ആസ്വദിക്കാനും … ചലച്ചിത്രോല്‍സവങ്ങളില്‍ പങ്കെടുത്ത് മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായ നല്ല സിനിമകള്‍ കാണാനുമുള്ള സാഹചര്യം ഇല്ലാതാക്കുന്നത് എന്തിനാണ്?
എല്ലാം മാറ്റിവച്ച് ശ്മശാനമൂകമായ ഒരന്തരീക്ഷം ഉണ്ടാക്കിയാല്‍ അത് ഗുണം ചെയ്യില്ലന്നു മാത്രമല്ല.. ലക്ഷക്കണക്കിനു കോടി രുപയേക്കാളും വിലമതിപ്പുണ്ട് ഒരു ജനതയുടെ മാനസികാരോഗ്യത്തിന്.. എന്ന അതിപ്രധാനമായ കാര്യം കൂടി ഭരണാധികാരികള്‍ ഓര്‍ക്കണം..
ബഹുമാനപ്പെട്ട മുഖ്യ മന്ത്രി ഈ തീരുമാനത്തിനു മാറ്റം വരുത്തുവാന്‍ നിര്‍ദ്ദേശം കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു..

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment