ജെറ്റ് എയര്‍വേയ്‌സിനെതിരേ രൂക്ഷമായി പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍; വിമാനയാത്രയിക്കിടെ മോശം അനുഭവം

വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. ജെറ്റ് എയര്‍വെയ്സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയത്.
വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്റെ ഫ്ളൈറ്റുകള്‍ക്കായ് ഞാന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ വിവരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജെറ്റ് എയര്‍വെയ്‌സിനെതിരെ അദ്ദേഹം കുറിപ്പിട്ടത്. കുറിപ്പ് സോഷ്യല്‍ ലോകത്ത് വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.

ദുല്‍ഖറിന്റെ ട്വീറ്റ് പ്രചരിച്ചതോടെ മറുപടിയുമായി ജെറ്റ് എയര്‍വെയ്‌സും രംഗത്തെത്തി. പരാതി ശ്രദ്ധയില്‍പ്പെട്ടു. താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കൂ. വേണ്ട നടപടികള്‍ സ്വീകരിക്കാം- ട്വിറ്ററിലൂടെ തന്നെയാണ് ജെറ്റ് എയര്‍വെയ്‌സ് കമ്പനി മറുപടി നല്‍കിയിരിക്കുന്നത്.

pathram:
Related Post
Leave a Comment