കൊച്ചി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായുളള ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും കര്‍ക്കശമായി നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിലാണ് ദീപാ നിശാന്ത് പ്രതികരിച്ചത്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദീപാനിശാന്ത് പറഞ്ഞു.
‘ഉത്തരവാദിത്തപ്പെട്ട ഒരു എം എല്‍ എ ക്കെതിരെ ഒരു സ്ത്രീ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ചില നിശ്ശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം ‘നോര്‍മലൈസ് ‘ ചെയ്യാനുളള സാഹചര്യം ഒരുക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമല്ല ഇത്.. പീഡനത്തിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ അനുമതി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാട്ടേണ്ട സന്ദര്‍ഭമാണിത്. ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു.’ – ദീപാ നിശാന്ത് കുറിച്ചു.
ദീപാ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ വാക്കുകള്‍ പറഞ്ഞത് കേരളത്തിലെ മുഖ്യമന്ത്രിയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു എം എല്‍ എ ക്കെതിരെ ഒരു സ്ത്രീ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുകയും അത് ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ചില നിശ്ശബ്ദതകള്‍ ചിലര്‍ക്ക് വെറുപ്പ് പ്രചരിപ്പിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടി പീഡനം ‘നോര്‍മലൈസ് ‘ ചെയ്യാനുളള സാഹചര്യം ഒരുക്കാതിരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമല്ല ഇത്.. പീഡനത്തിന് സാംസ്‌കാരികവും രാഷ്ട്രീയവുമായ അനുമതി കൊടുക്കാതിരിക്കാനുള്ള ജാഗ്രത കാട്ടേണ്ട സന്ദര്‍ഭമാണിത്. ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു.
Leave a Comment