റൊണാള്‍ഡോയുടെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മെസി

റയല്‍ മാഡ്രിഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയതായി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. റൊണാള്‍ഡോ റയല്‍ വിട്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മെസി അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുന്നത്. കാറ്റലോണിയന്‍ റേഡിയത്തിനോട് സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചത്.

റൊണാള്‍ഡോ റയല്‍ വിട്ടതോടെ അവര്‍ ദുര്‍ബലരായെന്ന് നിരീക്ഷിക്കുന്ന മെസി ഇതോടെ യുവന്റസ് അതിശക്തരായി മാറിയതായും തുറന്ന് പറയുന്നു.

‘റോണോ ക്ലബ് വിട്ടുവെന്ന വാര്‍ത്ത എന്നെ അമ്പരപ്പിച്ചു. റൊണാള്‍ഡോ റയല്‍ വിടുമെന്നും യവന്റസിലെത്തുമെന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, റോണോയുടെ കൂറുമാറ്റം ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ക്ലബായ റയലിന്റെ ശക്തി കുറയ്ക്കും. അതെസമയം യുവന്റസ് ഈ നീക്കത്തിലൂടെ കൂടുതല്‍ കരുത്തരായും മാറും’ മെസി പറയുന്നു.

റൊണാള്‍ഡോയുടെ വരവ് യുവന്റസിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനുളള സാധ്യത വര്‍ധിപ്പിച്ചതായും മെസി കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പാണ് റൊണാള്‍ഡോ റയല്‍ വിടുന്നതായി പ്രഖ്യാപിച്ചത്. 800 കോടി രൂപയ്ക്കാണ് റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയത്.

pathram desk 1:
Related Post
Leave a Comment