പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം ‘ലോനപ്പന്റെ മാമോദീസ’യുമായി ജയറാം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദീസയുടെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു സിനിമാക്കാരന്‍ ഒരുക്കിയ ലിയോ തദ്ദേവൂസാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. സെപ്റ്റംബര്‍ അഞ്ചാം തീയതി അങ്കമാലിയില്‍ ആരംഭിക്കാന്‍ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ അന്നാ രാജന്‍ ആണ്.

മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകം, ധ്യാന്‍ ശ്രീനിവാസനൊപ്പം സച്ചിന്‍ എന്നീ ചിത്രങ്ങളിലും അന്ന അഭിനയിച്ചിട്ടുണ്ട്. അന്നാ രാജന് പുറമേ മറ്റൊരു നായികയും ഈ സിനിമയിലുണ്ടാകും എന്നാണ് സൂചന. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രീയേഷന്സിന്റെ ബാനറില്‍ ഷിംനോയ് മാത്യു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തി കൃഷ്ണ വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമിനൊപ്പം അഭിനയിക്കാന്‍ പോകുന്ന ചിത്രവുമാണ് ലോനപ്പന്റെ മാമോദീസ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ശാന്തി കൃഷ്ണ. ഇവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഹാരിഷ് കണാരന്‍, ഇന്നസെന്റ്, അലെന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ തുടങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രം ഈ വര്‍ഷം ക്രിസ്മസിനോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ റിലീസ് ചെയ്യാനാണ് തീരുമാനം.

pathram desk 1:
Related Post
Leave a Comment