ന്യൂഡല്‍ഹി: പട്ടിക ജാതി വിഭാഗത്തെ ‘ദളിത്’ എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ വാര്‍ത്താവിതരണ മന്ത്രാലയം. സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മന്ത്രാലയം ഇത്തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. രണ്ട് കോടതി വിധികളാണ് കേന്ദ്ര സര്‍ക്കാരിനെ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ കാരണമായത്. രേഖകളില്‍ അടക്കം പട്ടിക ജാതി എന്ന വാക്കും അതിന്റെ പ്രാദേശിക അര്‍ത്ഥം വരുന്ന മറ്റു വാക്കുകളുമാകും ഉപയോഗിക്കേണ്ടതെന്നും കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങ് റാദ്ധോര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ഇത്തരത്തില്‍ പേര് വിളിക്കുന്നത് മാറ്റുന്നത് മൂലം ഈ സമുദായത്തിന് ഉന്നമനം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് രാഷ്ട്രീയ നേതാക്കളും മറ്റു സന്നദ്ധ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.
Leave a Comment