മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത ആ ക്ലൈമാക്‌സ് വേണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞിരിന്നു; ‘പൊട്ടിത്തെറി’ ക്ലൈമാക്‌സിനെ കുറിച്ച് പരസ്പരം സീരിയലിലെ നായകന്‍

ഏറ്റാവുമൊടുവില്‍ സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച ഒന്നാണ് പരസ്പരം സീരിയലിലെ കൈമാക്‌സ്. സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രോള്‍ മഴയാണ്. ക്യാപ്സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നുനില്‍ക്കുന്ന ക്ലൈമാക്സ് അന്നേ വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സീരിയലിലെ നായകന്‍ വിവേക് ഗോപന്‍.

മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. രണ്ടു പേരും മരിക്കുന്നതിനെക്കുറിച്ചും ഒരു പാട് ആളുകള്‍ സങ്കടമറിയിച്ചിരുന്നു. എന്നാല്‍ ക്ലൈമാക്സ് എന്ന രീതിയിലേക്ക് വരണമെങ്കില്‍ അത്തരം ഒരു കാര്യം വേണമെന്നതിനാലാണ് അത് ചെയ്തത് എന്നും വിവേക് പറയുന്നു.

അതേസമയം സീരിയലിന്റെ ക്ലൈമാക്സിനെ കളിയാക്കികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെ അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയതെന്ന് നായിക ഗായത്രി അരുണും അഭിപ്രായപ്പെട്ടു. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment