പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് വേണ്ടി വമ്പന്‍ താരനിശയൊരുക്കി ബോളിവുഡ്, സംഘാടകനായി റസൂല്‍ പൂക്കുട്ടി

മുംബൈ: സമാനതകളില്ലാത്തെ ദുരന്തമായിരുന്നു കേരളത്തില്‍ അരങ്ങേറിയത്. പ്രളയത്തില്‍ തകര്‍ന്ന കേരളം ഒറ്റക്കെട്ടായി തിരിച്ച് വരികയാണ്. മറ്റ് സംസ്ഥാനങ്ങളടക്കം നിരവധിപ്പേരാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്.ഇപ്പോളിതാ പ്രളയ ബാധിതരെ സഹായിക്കാന്‍ താരനിശയുമായി രംഗത്തെത്തുകയാണ് ബോളിവുഡ്. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന പേരിലാണ് താരനിശ സംഘടിപ്പിക്കുന്നത്. നേരത്തെ അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സണ്ണി ലിയോണി, അക്ഷയ്കുമാര്‍, എ.ആര്‍ റഹ്മാന്‍, വിദ്യാബാലന്‍ തുടങ്ങി നിരവധി താരങ്ങള്‍ സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.

കേരളപ്പിറവിയോട് അനുബന്ധിച്ച് പരിപാടി നടത്താനാണ് സംഘാടകരുടെ തീരുമാനം. പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതായി റസൂല്‍ പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ദിവസം വിദേശത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് എ.ആര്‍ റഹ്മാന്‍ 1 കോടി രൂപ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി നല്‍കിയിരുന്നു.അതേസമയം മലയാള താരസംഘടനയായ എ.എം.എം.എയും താരനിശയൊരുക്കാന്‍ ഒരുങ്ങുന്നുണ്ട്. വിദേശത്ത് പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.

pathram desk 2:
Related Post
Leave a Comment