‘എത്രയും പെട്ടെന്ന് സുഖമാകട്ടെ’..! ചികിത്സയ്ക്ക് പോയ പിണറായി വിജയന് ആശംസകളുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: അമേരിക്കയില്‍ വിദഗ്ധ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി നടന്‍ രംഗത്തെത്തിയത്.എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. പിണറായിയോടൊപ്പം ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ അറിയിച്ചത്.

മൂന്നാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് പോയത്. അതേസമയം മുഖ്യമന്ത്രി മടങ്ങി വരുന്നത് വരെ ആര്‍ക്കും അദ്ദേഹത്തിന്റെ ചുമതല കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഭരണകാര്യങ്ങളും മന്ത്രിസഭായോഗത്തിന്റെ അദ്ധ്യക്ഷസ്ഥാനവും മന്ത്രി ഇ.പി.ജയരാജന്‍ വഹിക്കും. ആഗസ്റ്റ് 19ന് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നെതെങ്കിലും പ്രളയം മൂലം യാത്ര മാറ്റുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment