‘കോട്ടയം അച്ചായത്തി ലുക്കുണ്ടോ’?….. എങ്കില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയാവാം

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ ചിത്രമായ ‘മിഠായിത്തെരുവി’ലേക്ക് നായികയെ തേടുന്നു. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കോട്ടയം അച്ചായത്തി ലുക്കുള്ളതും 20-നും 25-നും ഇടയില്‍ പ്രായമുള്ളതുമായ പെണ്‍കുട്ടികള്‍ക്കാണ് അവസരം. അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിലേക്ക് നായികയെ തേടുന്നതായ വിവരം പുറത്ത് വിട്ടത്. അപേക്ഷകള്‍ mittayitheruvu@gmail.comലേക്കാണ് അയക്കേണ്ടത്.

രതീഷ് രഘുനന്ദനന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഹനാന്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. ബിടി അനില്‍കുമാറിന്റേതാണ് തിരക്കഥ. പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം കാളിയന് തിരക്കഥ ഒരുക്കുന്നതും അനില്‍കുമാറാണ്.

അപേക്ഷകള്‍ mittayitheruvu@gmail.comലേക്കാണ് അയക്കേണ്ടത്.കുട്ടനാടന്‍ മാര്‍പാപ്പ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തിച്ച അച്ചിച്ച ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ് അജി മേടയില്‍ നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോട് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന മിഠായിത്തെരുവിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

pathram desk 2:
Related Post
Leave a Comment