കൊച്ചി:യുവനടി ഐശ്വര്യ ലക്ഷ്മി യുവനടന് കാളിദാസ് ജയറാമിന്റെ നായികയാകാന്‍ ഒരുങ്ങുന്നു. ‘ആട് 2’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം മിഥുന് മാനുവേല്‍ തോമസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന ചിത്രത്തിലാണ് ഐശ്വര്യയും കാളിദാസും ആദ്യമായി ഒന്നിക്കുന്നത്. സംവിധായകന് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓഡിഷനിലൂടെ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുതിയ കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുമെന്ന് മിഥുന് വ്യക്തമാക്കി.
അശോകന് ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സംവിധായകനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രണധീവേ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. ചിത്രം സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് തീയറ്ററുകളില്‍ എത്തിക്കുക.
മിഥുൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ രൂപം
പ്രിയരേ,
അടുത്ത സിനിമ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ വിശദാംശങ്ങള്‍ ..!!
ചിത്രത്തില്‍ നായക നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാമും ഐശ്വര്യാ ലക്ഷ്മിയും ആണ്..ബാക്കി ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ആയി എത്തുന്നത് ഓഡിഷനിലൂടെ നേരിട്ട്തി രഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പുതിയ കലാകാരന്മാരാണ്..ശ്രീ അശോകന് ചെരുവിന്ലിന്റെ ചെറുകഥയെ അവലംബിച്ചു സുഹൃത്ത് ആഷിക് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ഞാനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ..ക്യാമറ ചലിപ്പിക്കുന്നത് രണധീവേ, സംഗീതം ഗോപി സുന്ദര്‍..എഡിറ്റ് ലിജോ പോള്‍..:) 🙂
ചിത്രം സെന്‍ട്രല്‍ പിക്ചെര്സ് തീയറ്ററുകളില്‍ എത്തിക്കുന്നു..ഷൂട്ടിംഗ് റിലീസ് വിശദാംശങ്ങള്‍ വഴിയേ..:)
Leave a Comment