അഞ്ചു വര്‍ഷത്തെ പ്രണയസാഫല്യം!!! നടി സ്വാതി റെഡ്ഡി വിവാഹിതയായി… റിസപ്ഷന്‍ നാളെ കൊച്ചിയില്‍

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നടി സ്വാതി റെഡ്ഡി വിവാഹിതയായി. ഹൈദരാബാദിലായിരുന്നു വിവാഹം. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയവിവാഹമാണ്. സെപ്റ്റംബര്‍ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും.

മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. 2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി.

മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാളചിത്രങ്ങളില്‍ നടി അഭിനയിച്ചു. പിന്നീട് 2016ല്‍ സ്വാതി സിനിമയില്‍ നിന്നേ വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം ലണ്ടന്‍ ബബ്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

pathram desk 1:
Related Post
Leave a Comment