ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയില്‍ നിന്ന്, ആരോപണവുമായി കമാല്‍ പാഷ

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് നല്‍കുന്ന സഹായത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷ. യു.എ.ഇ നല്‍കുന്ന ധനസഹായം എതിര്‍ക്കുന്നവര്‍ സ്വന്തമായി എന്ത് ചെയ്തെന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിന് ധനസഹായം നല്‍കുമ്പോള്‍ തമ്പ്രാനും കോരനുമെന്ന ധാരണ കേന്ദ്രത്തിന് വേണ്ട.’ധനസഹായം വകമാറ്റുന്നത് തടയാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുതിയ അക്കൗണ്ട് തുടങ്ങണമെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപ നല്‍കിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തെ സഹായിക്കാന്‍ വിദേശരാജ്യങ്ങള്‍ മുന്നോട്ട് വന്നത് കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിനെതിരെ കമാല്‍പാഷ നേരത്തെ രംഗത്തെത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment