‘കുവൈറ്റ് ചാണ്ടി പുനരവതരിച്ചു….പുളിങ്കുന്നിലല്ല, കാവാലത്തോ അല്ല തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍’:തോമസ് ചാണ്ടിയെ പരിഹസിച്ച് ജയശങ്കര്‍

കൊച്ചി:പ്രളയക്കെടുതിയില്‍ കുട്ടനാട് മുങ്ങുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എ തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. കുട്ടനാട് വെളളപ്പൊക്കത്തില്‍ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാനെങ്കിലും ചാണ്ടിച്ചായന്‍ വന്നില്ല-അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ക്വാറികള്‍ മൂലമല്ല ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതെന്ന തോമസ് ചാണ്ടിയുടെ നിയമസഭ പ്രസംഗത്തെയും അദ്ദേഹം പരിഹസിച്ചു.

പേസറ്റിന്റെ പൂര്‍ണ്ണരൂപം

കുവൈറ്റ് ചാണ്ടി പുനരവതരിച്ചു. പുളിങ്കുന്നിലല്ല, കാവാലത്തോ തകഴിയിലോ നെടുമുടിയിലോ കൈനകരിയിലോ അല്ല, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് അച്ചായന്റെ പുനരവതാരം സംഭവിച്ചത്.

കുട്ടനാട് വെളളപ്പൊക്കത്തില്‍ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നപ്പോഴോ ചാണ്ടി മുതലാളിയെ കണ്ടില്ല. അതുപോകട്ടെ, ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാനെങ്കിലും ചാണ്ടിച്ചായന്‍ വന്നില്ല. അച്ചായന്‍ ആശുപത്രിയിലാണെന്ന് ആരാധകരും അല്ല കുവൈറ്റിലാണെന്ന് വിരോധികളും പ്രചരിപ്പിച്ചു.

എല്ലാ കുപ്രചരണങ്ങള്‍ക്കും ചുട്ട മറുപടി നല്‍കിക്കൊണ്ട് ചാണ്ടി സമ്മേളനത്തില്‍ പങ്കെടുത്തു എന്നു മാത്രമല്ല ചിന്താബന്ധുരമായ പ്രസംഗം കൊണ്ട് സഭയെ ധന്യമാക്കുകയും ചെയ്തു. കിഴക്കന്‍ മലകളില്‍ ക്വാറികള്‍ ഉളളതുകൊണ്ടാണോ ഇത്തവണ മഴ കൂടുതല്‍ പെയ്തത് എന്നു ചോദിച്ചു; കുട്ടനാട്ടിനെ വെളളപ്പൊക്കത്തില്‍ നിന്നു രക്ഷിക്കാന്‍ വേമ്പനാട്ടു കായലിന്റെ ആഴം കൂട്ടണം എന്നാവശ്യപ്പെട്ടു.

പ്രളയകാലത്ത് എംഎല്‍എയെ കാണാന്‍ കഴിഞ്ഞില്ലെന്നു കരുതി കുട്ടനാട്ടുകാര്‍ പരിഭവിക്കില്ല. ഐസക്കിനെയോ സുധാകരനെയോ പോലെ വെറുമൊരു ജനനേതാവല്ല ചാണ്ടിച്ചായന്‍. ഈനാട്ടിലും മറുനാട്ടിലും നൂറുകൂട്ടം ബിസിനസുളള ആളാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അച്ചായന്‍ ഓടിക്കിതച്ചു വരും, വലിയ പെട്ടിയും കയ്യിലുണ്ടാകും.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment