ന്യൂഡല്‍ഹി: കേരളത്തിന് വേണ്ടി വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഈ വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് വിദേശ സഹായം നിരസിച്ചു കൊണ്ടുള്ള കേന്ദ്ര നിലപാടില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍, സര്‍ക്കാരിന്റെ നയങ്ങളില്‍ സുപ്രീം കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. അതെ സമയം, കേരളത്തിന്റെ ആവശ്യങ്ങള്‍ മാനിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വഴി പരമാവധി വീടുകള്‍ നല്‍കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള എംപിമാരുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള തടസം നീക്കണമെന്ന് കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് എംപി അറിയിച്ചു.
Leave a Comment