പ്രളയബാധിതര്‍ക്ക് സഹായവുമായി നിത അംബാനി: ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കി, പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍

ആലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് നിത അംബാനി അറിയിച്ചു. ഇതിനു പുറമേ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതമായ ആറു ജില്ലകളില്‍ വിതരണം ചെയ്തു.ആലപ്പുഴ പള്ളിപ്പാട് എന്‍ടിപിസിയുടെ സമീപമുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിത അംബാനി.

കേരളം വൈവിധ്യപൂര്‍ണമായ സംസ്ഥാനമാണെന്നും പരസ്പര സഹായത്തില്‍ ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണെന്നും നിത അംബാനി വ്യക്തമാക്കി. ക്യാംപിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നോക്കിക്കാണുകയും അവരുമായി സംസാരിക്കുകയും ചെയ്ത അവര്‍ ക്യാംപിലെ അടുക്കളയിലെത്തി അവിടുള്ളവരോടും വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം പള്ളിപ്പാട്ടെ ക്യാംപില്‍ ചെലവഴിച്ചശേഷമാണ് അവര്‍ മടങ്ങിയത്. പ്രത്യേക ഹെലിക്കോപ്റ്ററിലാണ് അവര്‍ പളളിപ്പാട് എത്തിയത്.

pathram desk 2:
Related Post
Leave a Comment