അതേ ഞങ്ങള്‍ പ്രണയത്തിലാണ്…! പേളിയും ശ്രീനേഷും പ്രണയം തുറന്ന് പറഞ്ഞ് ബിഗ് ബോസ് വേദിയില്‍

നടന്‍ മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞ് പേളി മാണിയും ശ്രീനിഷും. കഴിഞ്ഞ എലിമിനേഷന്‍ റൗണ്ടിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ബിഗ് ബോസിന്റെ ആരംഭം മുതല്‍ പേളി-ശ്രീനിഷ് ബന്ധം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചുവെങ്കിലും പേളിയോ ശ്രീനിഷോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ, മോഹന്‍ലാലിനോടാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ആവശ്യപ്പെട്ടു. സമാനമായ ആവശ്യവുമായി ശ്രീനിഷും രംഗത്തെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇരു വീട്ടുകാരെയും ഹൗസില്‍ എത്തിച്ച് സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇതിനിടെ, ബിഗ് ബോസില്‍ ഹൗസില്‍ വച്ച് മോതിരം മാറ്റം നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍, ജീവിതമാണ് തീരുമാനം ചിന്തിച്ചെടുക്കണമെന്ന അഭിപ്രായമാണ് മറു വിഭാഗം പങ്കുവെച്ചത്.

pathram desk 1:
Related Post
Leave a Comment