ന്യൂയോര്‍ക്ക്: വിഖ്യാത ജമൈക്കന്‍ റെഗ്ഗേ സംഗീതജ്ഞനും വിപ്ലവ ഗായകനുമായ ബോബ് മര്‍ലിയുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. അര്‍ബുദം ബാധിച്ച് നാല് വര്‍ഷത്തോളം ചികിത്സയ്ക്ക് വിധേയനായ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്നാണ് ഇതുവരെയുണ്ടായിരുന്ന നിഗമനം. എന്നാല്‍ ബോബ് മര്‍ലിയെ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
മരണക്കിടക്കയില്‍ വച്ച് മുന്‍ സി.ഐ.എ ഏജന്റായ ബില്‍ ഓക്സ്ലിയാണ് ലോകത്തെ ഞെട്ടിച്ച തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. 1974നും 85നും ഇടയില്‍ സി.ഐ.എ നടപ്പിലാക്കിയ 17 കൊലപാതകങ്ങളിലൊന്നാണ് ബോബ് മാര്‍ലിയുടേതെന്ന് അമേരിക്കയ്ക്ക് ഭീഷണിയായവരെ വധിക്കാന്‍ വേണ്ടി പ്രത്യേക പരിശീലനം ലഭിച്ച ‘ഹിറ്റ്മാന്‍’ ആയിരുന്നു ഓക്സ്ലിയെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക് ടൈംസിലെ ഫോട്ടോഗ്രാഫറെന്ന വ്യാജേനയാണ് ഓക്സ്ലി ബോബ് മാര്‍ലിയുടെ അടുത്തെത്തിയത്. തുടര്‍ന്ന് കാന്‍സര്‍ ബാക്ടീരിയ അടങ്ങിയ ഷൂ അദ്ദേഹത്തിന് സമ്മാനിച്ചു. ഇതില്‍ നിന്ന് വിഷബാധയേറ്റാണ് നാല് വര്‍ഷം രോഗ ബാധിതനായി 1981 മേയ് 11ന് 36ാം വയസില്‍ ബോബ് മര്‍ലി മരിക്കുന്നത്.
ഒരു കാലത്ത് ലോകത്താകമാനമുള്ള യുവാക്കളുടെ ചിന്തകളെ ഭ്രാന്തുപിടിപ്പിച്ച വിപ്ലവ ഗായകന്റെ മരണം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സ്വന്തം കഞ്ചാവ് തോട്ടത്തില്‍ വച്ച് സ്വയം വെടിയുതിര്‍ത്താണ് അദ്ദേഹം മരിച്ചതെന്നും പ്രചാരമുണ്ടായിരുന്നു. മരണ ശേഷവും ലോകമെങ്ങും നിരവധി ആരാധകരാണ് ബോബ് മര്‍ലിക്കുള്ളത്. അടുത്തിടെ തന്റെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന് ബോബ് മാര്‍ലിയുടെ മകന്‍ സിഗ്ഗിയും ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Leave a Comment