മമ്മൂട്ടിയ്ക്ക് വച്ചിരുന്ന വേഷം അവസാനം ലഭിച്ചത് നയന്‍താരയ്ക്ക്…!!!

സംവിധായകന്‍ അജയ് ജ്ഞാനമുത്തു നയന്‍താരയെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ഇമൈക്കു നൊടികള്‍. സൈക്കോ ത്രില്ലെര്‍ ശ്രേണിയില്‍ ഉള്ള ചിത്രത്തില്‍ നയന്‍താര ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. പക്ഷെ ഈ വേഷം ആദ്യം മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് വേണ്ടി വച്ചിരുന്നതാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. സംവിധായകന്‍ ജ്ഞാനമുത്തു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2014ല്‍ ചിത്രവുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നു, അദ്ദേഹത്തിന് തിരക്കഥ ഇഷ്ടപ്പെടുകയും ചെയ്യാം എന്ന് പറയുകയും ചെയ്തിരുന്നു എന്നും ജ്ഞാനമുത്തു പറഞ്ഞു. പിന്നീട്, സ്ത്രീവേഷം കേന്ദ്ര കഥാപാത്രമായിരിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ആ വേഷം ചെയ്യാന്‍ നയന്‍താരയെ സമീപിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നയന്‍താരയ്ക്ക് പുറമെ അഥര്‍വയും ഹിന്ദി സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തില്‍ അഭിനയിക്കുന്നു. അനുരാഗ് അഭിനയിക്കുന്ന ആദ്യ തമിഴ് സിനിമയും ആണ് ഇമൈക്കു നൊടികള്‍.

pathram desk 1:
Related Post
Leave a Comment