ന്യൂഡല്‍ഹി: അരിക്ക് പിന്നാലെ മണ്ണെണ്ണ നല്‍കുന്നതിലും കേരളത്തോട് കേന്ദ്രത്തിന്റെ അവഗണന. പ്രളയത്തിന്റെ ദുരിതത്തിനിടയില്‍ അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് സബ്സിഡിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പന്ത്രണ്ടായിരം കിലോ ലിറ്റര്‍ മണ്ണണ്ണയ്ക്ക് ലിറ്ററിന് 70 രൂപ വീതം നല്‍കണം. സബ്സിഡി നിരക്കിലാണെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയാകും.
പ്രളയം നേരിടുന്നതിന്റെ ഭാഗമായി സൗജന്യ മണ്ണെണ്ണ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗജന്യമായി മണ്ണെണ്ണ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.
നേരത്തെ അരിയുടെ കാര്യത്തിലും കേന്ദ്രം കേരളത്തോട് മുഖം തിരിച്ചിരുന്നു. അരി കിലോ 25 രൂപയ്ക്ക് നല്‍കൂ എന്നാണ് കേന്ദ്രം ആദ്യം അറിയിച്ചത്. പിന്നീട് ഇത് വിവാദമായതോടെ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
Leave a Comment