മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കണം: സുപ്രിം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രിം കോടതി. അണക്കെട്ട് മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കണം. വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ടു പോകണമെന്നും സുപ്രിം കോടതി പറഞ്ഞു.

ഈ മാസം 31 വരെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി തീരുമാനം തമിഴ്‌നാടിനു തിരിച്ചടിയാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ ഡാം എക്‌സിക്യൂട്ടിവ് സമിതി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍നിന്ന് മൂന്ന് അടി കുറച്ച് നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം കേന്ദ്രം സുപ്രിം കോടതിയില്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു.

കേസ് സെപ്റ്റംബര്‍ ആറിനു കോടതി വീണ്ടും പരിഗണിക്കും.

pathram desk 2:
Related Post
Leave a Comment