തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നല്‍കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പിന് പുറമെ കേരളത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായം ഗോവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് സഹായഹസ്തവുമായി പല സംസ്ഥാനങ്ങളും ഇതിനകം രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്റെ 71 കോടിയുടെ ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. റിലയന്‍സ് ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ നിത അംബാനിയാണ് ഇക്കാര്യം അറിയിച്ചത്
Leave a Comment