‘കേരളം ഈ പ്രതിബന്ധങ്ങളെ അതിജീവിക്കും’,വയനാടന്‍ ഊരിലെ രണ്ടായിരത്തോളം കുടുംബങ്ങളെ എറ്റെടുത്ത് മോഹന്‍ലാല്‍ (വീഡിയോ)

കൊച്ചി:തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങുകയാണെന്ന് മോഹന്‍ലാല്‍. പ്രളയദുരന്തം നേരിട്ടവര്‍ക്കൊപ്പം നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന സുമനസ്സുകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ താരം പങ്കുവച്ചത്.

ആദ്യ ഘട്ടത്തില്‍ വയനാടന്‍ ഊരിലെ രണ്ടായിരത്തോളം കുടുംബങ്ങളിലേക്ക് എത്തിച്ചേരാനാണ് പരിശ്രമമെന്നും ഒരു കുടുംബത്തിന് ഒരാഴ്ച്ചത്തേക്കുള്ള അവശ്യ സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്നും താരം വീഡിയോയില്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment