പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈയ്യ്ത്താങ്ങായി ഇളയദളപതിയക്കു പിന്നാലെ ഫാന്‍സുമെത്തി, ലോറികള്‍ നിറയെ സാധനങ്ങളുമായി (വീഡിയോ)

കൊച്ചി:ഫാന്‍സുകാര്‍ വെറും ഗുണ്ടകളല്ലാ എന്ന് തെളിയിക്കുകയാണ് വിജയ് ഫാന്‍സ്.വിജയ് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ലോറികള്‍ പാഞ്ഞെത്തുന്നു. വിജയ് ആരാധകര്‍ തന്നെയാണ് ‘രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്ത്.

70 ലക്ഷം രൂപയാണ് ഫാന്‍സ് വഴി വിജയ് കേരളത്തിലെ ദുരിതബാധിതര്‍ക്കായി നല്‍കുന്നത്.കേരളത്തിലെ ആരാധകര്‍ ഇളയ ദളപതിക്ക് നന്ദി അറിയിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ വിജയ്ഫാന്‍സ് അസോസിയേഷന്‍ കേരളത്തിലെത്തി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിരുന്നു. കേരളത്തിലെ വിജയ് ആരാധകര്‍ മുന്‍പ് തന്നെ സജീവമായി രംഗത്തുണ്ട്.

തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയകാന്ത് കേരളത്തിന് ഒരുകോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഒരു കോടി രൂപ വരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് സഹായമായി നല്‍കുക. വിക്രം 35 ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍ 25 ലക്ഷം രൂപയും നന്ദമുരി കല്യാണ്‍ 10 ലക്ഷം രൂപയും കമല്‍ഹാസന്‍ 25 ലക്ഷവും നയന്‍താര പത്ത് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും നിരവധി താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിജയ് സേതുപതി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ധനുഷ് 15 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു.ശങ്കറും ജയം രവിയും മുരുകദോസും ശിവകാര്‍ത്തികേയനും സിദ്ധാര്‍ഥും പത്തുലക്ഷം ലക്ഷം വീതവും സംഭാവന നല്‍കി. സണ്‍ ടിവി ഒരു കോടി രൂപയുടെ ചെക്കും കൈമാറിയിരുന്നു.

pathram desk 2:
Related Post
Leave a Comment