വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ഓഗസ്റ്റ് 31 മുതല്‍ മൊറട്ടോറിയം പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനം. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ബാങ്കേഴ്സ് സമിതി അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്വകാര്യ ബാങ്കുകാര്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും എല്ലാം വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിരുന്നു. പക്ഷേ സ്വകാര്യ ബാങ്കുകള്‍ ഇതൊന്നും പരിഗണിക്കാതെ ക്യാമ്പുകളില്‍ ചെന്ന് പോലും പണപ്പിരിവ് നടത്തി.

കോഴിക്കോട്ടെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ സ്വകാര്യ ബാങ്ക് ജീവനക്കാര്‍ എത്തി വായ്പ എടുത്തവരെ ഭീഷണിപ്പെടുത്തിയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് എല്ലാ ബാങ്കുകളും മൊറട്ടോറിയം പ്രഖ്യാപിച്ചത്.

pathram desk 1:
Related Post
Leave a Comment