വെള്ളപ്പൊക്കത്തിനിടെ ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍

അങ്കമാലി: അങ്കമാലിയില്‍ വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്തിരുന്ന ബൈക്കില്‍ വച്ചിരുന്ന ഹെല്‍മെറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)ക്കാണ് പാമ്പുകടിയേറ്റത്.

വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു. തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും മുന്‍പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്പ് പുറത്തുചാടി. കൈയില്‍ കടിച്ച പാമ്പ് ഇഴഞ്ഞുപോയി.കടിയേറ്റ വീരമണിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വീരമണി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

pathram desk 1:
Related Post
Leave a Comment