കേന്ദ്രസര്‍ക്കാരിനെ ട്രോളി ടൊവിനോ

കൊച്ചി:കേരളത്തിലുണ്ടായ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും കേന്ദ്ര സഹായം വൈകുന്നതിലും വലിയ രീതിയിലുള്ള പ്രതിഷേധനങ്ങളാണ് ഉണ്ടാകുന്നത്. ആദ്യം നൂറു കോടിയും പിന്നീട് 500 കോടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായാണ് നടന്‍ ടോവിനോ തോമസും രംഗത്തെത്തിയിരിക്കുന്നത്.

നൂറു പശുക്കളും ഒപ്പം 100000 പേരും പ്രളയത്തില്‍പ്പെട്ടു. ഞങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യമാണ് എന്നാണ് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 500 കോടി രൂപ തികയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നുമുള്ള ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment