കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
റണ്‍വേയില്‍ ചെറിയരീതിയില്‍ അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട്. രണ്ടു ദിവസത്തിനുള്ള അത് പൂര്‍ത്തിയാക്കും. റണ്‍വേയിലുണ്ടായിരുന്ന ലൈറ്റുകളെല്ലാം അഴിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ അതിവിശാലമായ ചുറ്റുമതില്‍ തകര്‍ന്നതു പുനര്‍നിര്‍മിക്കുകയാണു മറ്റൊരു വെല്ലുവിളി. ഏകദേശം 2600 മീറ്റര്‍ മതിലാണു പ്രളയത്തില്‍ തകര്‍ന്നത്. പുനര്‍നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായും സിയാല്‍ അറിയിച്ചു.
Leave a Comment