പ്രളയത്തിലാണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ഐശ്വര്യ റായ്

പ്രളയത്തിലാണ്ട കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു ബോളിവുഡ് സൂപ്പര്‍താരവും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ്. ഐശ്വര്യയുടെ സ്വദേശം ആയ കുടകില്‍ മഴക്കെടുതിയില്‍ 12 പേര് മരിക്കുകയും 845 വീടുകള്‍ തകരുകയും ചെയ്തിരുന്നു. കുടക് ദുരിതാശ്വാസത്തിനു വേണ്ടി കര്‍ണാടക സര്‍ക്കാര്‍ 100 കോടി രൂപ ധനസഹായം ചോദിച്ചിട്ടുണ്ട്.

കേരളത്തിനും കുടകിനും വേണ്ടി സംഭാവന ആവശ്യപ്പെട്ടു കേരള കര്‍ണാടക മുഖ്യമന്ത്രിമാരുടെ റിലീഫ് ഫണ്ട് സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഐശ്വര്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര കണ്ട് സജീവമല്ലാത്ത ഐശ്വര്യ കഴിഞ്ഞ മെയ് മാസമാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. 4.5 മില്യന്‍ പേരാണ് ഐശ്വര്യയെ ഫോളോ ചെയ്യുന്നത്.

pathram desk 1:
Related Post
Leave a Comment