ഇത് വേറെ സ്‌റ്റൈല്‍ …! നാവികസേനാംഗങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍

കൊച്ചി: പ്രളയക്കെടുതിയില്‍നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിയില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ ഒരു നന്ദിപ്രകാശനം.

ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് വര്‍മയ്ക്കും സംഘത്തിനും പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

17ാം തിയതി നാവികസേനയിലെ പൈലറ്റ് വിജയ് വര്‍മയും സംഘവും രണ്ടു സ്ത്രീകളെ ഈ വീടിനു മുകളില്‍നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

ആരുടെ വീടാണെന്നോ എഴുതിയത് ആരാണെന്നോ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രളയത്തില്‍ കൈത്താങ്ങായ നാവികസേനാംഗങ്ങള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദിയാണ് ഇതിലൂടെ അറിയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

pathram desk 1:
Related Post
Leave a Comment