മുംബൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപ സംഭാവന നല്‍കിയ പേടിഎം ഉടമ വിജയ് ശേഖര്‍ ശര്‍മയ്ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ രൂക്ഷ വിമര്‍ശനം. കോടീശ്വരനായ വിജയ് ശര്‍മ പതിനായിരം രൂപമാത്രം സംഭാവനയായി നല്‍കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വായ നിധിയിലേക്ക് പേടിഎം വഴി തുക കൈമാറിയ വിവരം വിജയ് ശേഖര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
പേടിഎം വഴി ദുരിതാശ്വാസ നിധിയിലേത്ത് തുക കൈമാറാന്‍ സാധിക്കും എന്ന അറിയിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ പേടിഎമ്മിലൂടെ തുക കൈമാറുനുള്ള സൗകര്യം ഒരുക്കി വിജയ് ശര്‍മ്മ തന്റെ മൊബൈല്‍ വാലറ്റിന് പ്രമോഷന്‍ നല്‍കുകയാണെന്ന് പറഞ്ഞ് നിരവധിപ്പേര്‍ രംഗത്തെത്തി. ഇതോടെ വിജയ് ശര്‍മ്മ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
Leave a Comment