‘മൂന്ന് ദിവസം മഴവെള്ളം കുടിച്ചാണ് ഞങ്ങള്‍ ജീവിച്ചത്’, സലീം കുമാറിനേയും കുടുംബത്തേയും വീട്ടില്‍ അഭയം തേടിയ 45ഓളം പേരയും മത്സ്യബന്ധന ബോട്ടില്‍രക്ഷിച്ചു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി വീട്ടില്‍ കുടുങ്ങിയ സിനിമാ താരം സലീം കുമാറിനെ രക്ഷപ്പെടുത്തി. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുളള സലിം കുമാറിന്റെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തേയും കുടുംബത്തേയും ചില നാട്ടുകാരേയും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ച് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളെ ബന്ധപ്പെട്ടിരുന്നു.

മീന്‍ പിടിക്കുന്ന ബോട്ടിലാണ് സലീം കുമാറിനേയും ബന്ധുക്കളേയും രക്ഷപ്പെടുത്തിയത്. 45ഓളം പേരാണ് സലീം കുമാറിന്റെ വീട്ടില്‍ അഭയം തേടിയത്. തുടര്‍ന്ന് എല്ലാവരും സലീം കുമാറിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇവിടെ തുടര്‍ന്നു. കുടിവെള്ളം ഇല്ലാതിരുന്നപ്പോള്‍ മഴവെള്ളം പിടിച്ചാണ് വെള്ളം കുടിച്ചതെന്ന് അദ്ദേഹം ് പറഞ്ഞു.

വ്യാഴാഴ്ച്ചയാണ് വീട്ടിലേക്ക് വെളളം എത്തിതുടങ്ങിയത്. ഇതോടെ അന്ന് വൈകിട്ട് 3 മണിയോടെ നടന്‍ വീടുപേക്ഷിച്ച് പോകാന്‍ തയ്യാറായെങ്കിലും വീടിനു സമീപത്തുളള 35 ഓളം പേര്‍ സഹായം തേടി വീട്ടിലെത്തി. ഇതോടെ നടന്‍ അവര്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ വെളളം വീടിന്റെ താഴത്തെ നിലയെ പൂര്‍ണമായും മുക്കി. വെള്ളിയാഴ്ച്ച രാത്രിയോടെ വീടിന്റെ രണ്ടാം നിലയിലേക്ക് മാറി.

pathram desk 2:
Related Post
Leave a Comment