ന്യൂഡല്‍ഹി: കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി തീരുമാനം. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും മനുഷ്യ ജീവനാണ് വില എന്നും കോടതി അഭിപ്രായപ്പെട്ടു. ജലനിരപ്പ് 139 അടിയാക്കണമെന്നു മുല്ലപ്പെരിയാര്‍ സമിതി കോടതിയെ അറിയിച്ചു. അധികമായി വരുന്ന ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കോടതി പറഞ്ഞു.
കൂടാതെ ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും തത്സമയ നിരീക്ഷണം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടണമെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു. ജനങ്ങളെ ബാധിക്കാത്ത തരത്തിലാവണം വെള്ളം തുറന്നു വിടേണ്ടത്. പ്രധാനം ജനങ്ങളുടെ സുരക്ഷയാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു.
ഏറെ നാടകങ്ങള്‍ക്കൊടുവിലാണ് അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കാമെന്ന് തമിഴ്‌നാട് സമ്മതിച്ചത്. എന്നാല്‍ അമിത ജലം കേരളത്തിലേക്ക് തുറന്നുവിടാനാവില്ലെന്ന് കേരളം നിലപാടെടുത്തു. ഇങ്ങനെ വെള്ളം തുറന്നുവിട്ടാല്‍ ഇതിനോടകം തന്നെ പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതം ഇരട്ടിയാകും. അമിതമായി ഒഴുക്കിക്കള്ളയുന്ന ജലം തമിഴ്‌നാട് തന്നെ കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്‌നാട് സമ്മതിക്കുകയായിരുന്നു.
Leave a Comment