തനി കുട്ടനാട്ടുകാരനായി മമ്മൂട്ടി, ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ കണ്ടു നോക്കൂ

കൊച്ചി:മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ട്രെയിലര്‍ ഇറങ്ങി. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായെത്തും. കുട്ടനാടന്‍ ബ്ലോഗില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു.

pathram desk 2:
Related Post
Leave a Comment