മുലയൂട്ടുന്ന യുവതിയോട് മാറ് മറയ്ക്കാന്‍ ആവശ്യപ്പെട്ടു; മുഖം മറച്ച് പ്രതിഷേധിച്ച് യുവതി

ലോകമെമ്പാടും കൊട്ടിഘോഷിച്ച് ലോക മുലയൂട്ടല്‍ വാരം ആഘോഷിക്കുമ്പോഴും പൊതുയിടങ്ങളില്‍ മുലയൂട്ടുന്നതിന് സ്ത്രീകള്‍ ഇപ്പോഴും ബൃദ്ധിമുട്ട് നേരിടുന്നുണ്ട്. പല അമ്മമാരും അത് പങ്കു വെയ്ക്കുകയും അവര്‍ അനുഭവിച്ചിട്ടുള്ള അല്ലെങ്കില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മെക്‌സികോയില്‍ നടന്നത്.

മെക്‌സിക്കോ സന്ദര്‍ശിക്കാനെത്തിയ ടെക്‌സാസ് സ്വദേശിനിയായ ഡൂഡ്‌ലി എന്ന യുവതിയെയാണ് ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. കാബോ സാന്‍ ലൂക്കാസില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. ഒരു റസ്റ്റോറന്റില്‍ ഇരിക്കുമ്പോഴാണ് ഇവര്‍ കുഞ്ഞിന് മുലയൂട്ടിയത്.

ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ യുവതിയോട് മാറ് മറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഡൂഡ്‌ലി തന്റെ ഭര്‍ത്താവിനോട് ടവല്‍ ആവശ്യപ്പെട്ടുയ ഈ ടവല്‍ കൊണ്ട് മാറ് മറയ്ക്കുന്നതിന് പകരം മുഖമാണ് ഡൂഡ്‌ലി മറച്ചത്. റസ്റ്റോറന്റിലുണ്ടായിരുന്ന മറ്റുളളവര്‍ ഈ രംഗം ഉടനെ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രം വൈറലായി മാറി. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.

pathram desk 1:
Related Post
Leave a Comment