സോഷ്യല്‍മീഡിയയില്‍ തരംഗമായി സൈനികന്റെ ഹിപ് ഹോപ് ഡാന്‍സ്,വീഡിയോ വൈറല്‍

രസകരമായ വീഡിയോകളും ചിത്രങ്ങളും ലഭ്യമാകുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഇഷ്ടമുളള വീഡിയോകളാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവരേയും ഇത് കാണിക്കാന്‍ ശ്രമം നടത്തും. ഇങ്ങനെ ഷെയര്‍ ചെയ്യപ്പെടുമ്പോഴാണ് ഇവ വൈറലായി മാറുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു സൈനികന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് വൈറലായി മാറിയത്. ബോളിവുഡ് ഗാനത്തിനൊത്ത് മികച്ച രീതിയിലാണ് സൈനികന്‍ നൃത്തം ചെയ്യുന്നത്. സൈനികനായിട്ട് കൂടി ഇത്രയും ചടുലമായ ചുവടുകളോടെ നൃത്തം ചെയ്യുന്നയാളെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. കൈലാഷ് ഖേര്‍ ആലപിച്ച ‘അലൂ ഛാത്ത്’ എന്ന ഗാനമാണ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്.

സൈനികന്‍ നൃത്തം ചെയ്യുമ്പോള്‍ മറ്റ് സൈനികര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സൈനികന്റെ ഹിപ് ഹോപ് ചുവടുകള്‍ക്ക് കൈയ്യടിച്ച് സഹപ്രവര്‍ത്തകര്‍ ആവേശം നല്‍കി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയിലെ സൈനികന്‍ ആരാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

pathram desk 2:
Related Post
Leave a Comment