ഹൊററും മിസ്റ്ററിയും ചേര്‍ത്തൊരുക്കിയ ‘നീലി’ ഓഗസ്റ്റ് പത്തിന് തീയേറ്ററുകളിലേക്ക്

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ‘നീലി’ ഓഗസ്റ്റ് 10ന് തീയേറ്ററുകളിലെത്തും. ‘തോര്‍ത്ത്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ്.

അതേസമയം ഹൊററും മിസ്റ്ററിയും കോമഡിയുമൊക്കെയുള്ള ചിത്രമാണ് നീലി എന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞു. ‘അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയും ഈ ചിത്രം പറയുന്നുണ്ട്. ഈ ചിത്രത്തോടുള്ള താല്പര്യം കാരണം ഇതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളില്‍ പോലും ഞാന്‍ ഏറെ ശ്രദ്ധ കൊടുത്തു എന്നും ഈ നടി പറയുന്നു. ഹൊറര്‍ ഫിലിമിന്റെ മേക്കിങ് വലിയ ഇഷ്ടമാണ് അതുകൊണ്ടു തന്നെ ഇതിന്റെ സ്പോട് എഡിറ്റിംഗ് സമയത്തൊക്കെ ഞാനും കൂടെ ഇരുന്നു അതൊക്കെ കണ്ടു മംമ്ത പറയുന്നു. ഈ ചിത്രത്തിന്റെ മേക്കിങ്ങും ഇതിലെ സസ്‌പെന്‍സും ആണ് ഈ ചിത്രം സ്പെഷ്യല്‍ ആക്കുന്നതെന്നാണ് മമതയുടെ പക്ഷം. മനോജ് പിള്ളൈ ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ മമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. മമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും മുന്നേറുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ ഒരു പാരാ നോര്‍മല്‍ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.

pathram desk 1:
Related Post
Leave a Comment