മകളുമായുള്ള പ്രണയത്തെ എതിര്‍ത്ത അമ്മായിയെ 15കാരന്‍ കൊന്നു!!!

ചെന്നൈ: മകളുമായുള്ള പ്രണയത്തെ എതിര്‍ത്ത അമ്മായിയെ 15കാരനായ അനന്തിരവന്‍ ടെഡിബെയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ചെന്നൈ അമിഞ്ജിക്കര സ്വദേശിയായ തമിഴ്സെല്‍വിയാ(35)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈതണ്ട മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ വീടിനുള്ളില്‍ ശെല്‍വിയെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് വീട്ടിലെത്തിയ ഭര്‍ത്താവാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ശങ്കര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്.

വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു പയ്യന്‍ വീട്ടിലേയ്ക്ക് കയറി പോകുന്നത് കണ്ടു. ദൃശ്യങ്ങളില്‍ നിന്ന് ഇതു തന്റെ അനന്തരവനാണെന്ന് ശങ്കര്‍ പറഞ്ഞു. തുടര്‍ന്നാണ് 15കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചുറ്റിക വാങ്ങാന്‍ പോയതാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ 11 മണിക്ക് വീട്ടില്‍ കയറിയ കുട്ടി 11.25നാണ് മടങ്ങി പോയത്. ഇതേക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

അമ്മാവന്റെ മകളുമായി 15കാരന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അമ്മായി ഇതിനെ എതിര്‍ത്തു. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷത്തിന് ക്ഷണിച്ചിട്ടും മകളെ ഇവര്‍ വിട്ടില്ല. ആണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ബന്ധം അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് ഇവരോട് ദേഷ്യം വന്നത്.

സംഭവം നടന്ന ദിവസം ഇയാള്‍ വന്നപ്പോള്‍ തമിഴ്സെല്‍വി ഉറങ്ങി കിടക്കുകയായിരുന്നു. ഇതോടെ ടെഡി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കത്തിയുപയോഗിച്ച് കൈത്തണ്ട മുറിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തിരുന്നു.

pathram desk 1:
Related Post
Leave a Comment