‘ജയ്സ ജോണിയുടെ ജോറന്‍ ജോഡി’ ‘ജോണി ജോണി യെസ് അപ്പാ’യുടെ പോസ്റ്റര്‍

രാമന്റെ ഏദന്‍ തോട്ടത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒന്നിക്കുന്ന ‘ജോണി ജോണി യെസ് അപ്പാ’യുടെ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തില്‍ ജോണി എന്ന പ്രധാന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. നായിക ജയ്സയായി അനു സിത്താരയുമെത്തുന്നു. ‘ജയ്സ ജോണിയുടെ നല്ല ജോറന്‍ ജോഡി ‘ എന്ന തലക്കെട്ടില്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. അദിതി രവിയും ചിത്രത്തിലുണ്ട്.

പാവാടയ്ക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മുഴുനീള ഹാസ്യചിത്രമാണ്. ചിത്രത്തില്‍ വന്‍താരനിരയാണ് അണി നിരക്കുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കും.

pathram desk 1:
Related Post
Leave a Comment