ട്രോളന്‍ രക്ഷിച്ചു… ‘ദശമൂലം ദാമു’തിരിച്ചെത്തുന്നു നായകനായി

കൊച്ചി: ഹാസ്യപ്രേമികള്‍ക്കും ട്രോളന്‍മാര്‍ക്കും വളരെയേറെ ഇഷ്ടമാണ് ദശമൂലം ദാമു എന്ന കഥാപാത്രത്തെ. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം. ചിത്രം ഇറങ്ങിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ ആവേശമാണ് ദശമൂലം ദാമൂ ഇപ്പോള്‍ സൃഷ്ടിക്കുന്നത്. മണവാണനും രമണനുമൊപ്പം ട്രോളന്‍മാര്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ദശമൂലം ദാമുവിനെയാണ്. വീണ്ടും വെള്ളിത്തിരയില്‍ ദശമൂലത്തെ കണ്ടാല്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ അതിനെ നടക്കാത്ത ഒരാഗ്രഹമായി കാണണ്ട എന്നാണ് ചട്ടമ്പിനാടിന്റെ സംവിധായകന്‍ ഷാഫി പറയുന്നത്.

‘ദശമൂലം ദാമു ഇപ്പോള്‍ കലക്കി കൊണ്ടിരിക്കുകയാണ്. ആളുകള്‍ എപ്പോഴും വിളിച്ചുചോദിക്കുന്ന ഒരു കാര്യമാണ് ദശമൂലം ദാമുവിനെ ഹീറോയാക്കി ഒരു സിനിമ ചെയ്യാമോന്ന്. ശരിക്ക് പറഞ്ഞാല്‍, പുള്ളിയെ വെച്ച് ചെയ്യാന്‍ പറ്റിയ ഒരു കഥയുണ്ട്. സുരാജിനോട് പറഞ്ഞപ്പോള്‍ സുരാജ് ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ, എനിക്ക് ഇപ്പോള്‍ ഒരുപാട് കമിറ്റ്മെന്റ്സ് ഉണ്ട്. അതുകൊണ്ടു തന്നെ, എങ്ങനെ ചെയ്യും എപ്പോള്‍ ചെയ്യുമെന്നതിനെക്കുറിച്ച് ചെറിയ സംശയമുണ്ട്.’ തിരക്കുകള്‍ ഒരുപാട് ഉണ്ടെങ്കിലും ഒരു ക്ലാഷ് വരാത്ത രീതിയില്‍ സാഹചര്യം ഒത്തുവന്നാല്‍ എത്രയും പെട്ടെന്നു തന്നെ ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ചെയ്യുമെന്നും ഷാഫി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment