ഷാര്‍ജ: യുഎഇയില്‍ താമസ കുടിയേറ്റ വകുപ്പ് സേവനങ്ങള്‍ വിഭജിക്കുന്നു. പൊതുമാപ്പ് നടപടികള്‍ അതിവേഗത്തിലാക്കാനാണ് ഇങ്ങനെയൊരു നടപടി എടുത്തിരിക്കുന്നത്. യുഎഇയിലെ ഒന്‍പത് സേവന കേന്ദ്രങ്ങള്‍ക്കു പുറമെ തസ്ഹീല്‍ സെന്ററുകളും അനധികൃത താമസക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കും. നിയമലംഘകനായ തൊഴിലാളി രാജ്യം വിടാതിരിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ ഒളിച്ചോട്ട പരാതി റദ്ദാക്കുക, രാജ്യം വിടാനുള്ള ഔട്പാസിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക, താല്‍ക്കാലിക താമസത്തിനായി ആറു മാസത്തെ വീസ നല്‍കുക തുടങ്ങിയ സേവനങ്ങള്‍ പൊതുമാപ്പിനായുള്ള പ്രത്യേക സെന്ററുകള്‍ക്ക് പരിമിതപ്പെടുത്തി.
അനധികൃത താമസക്കാരുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങള്‍ എല്ലാം സ്വദേശിവല്‍ക്കരണ, മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള തസ്ഹീല്‍ സെന്ററുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നു അധികൃതര്‍ അറിയിച്ചു.
Leave a Comment