ജക്കാര്‍ത്ത: ഇന്തോനീഷ്യയെ നടുക്കി വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനീഷ്യയിലെ ലോംബോക് ദ്വീപിലുണ്ടായത്. ഇതിനു പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഭൂമിയുടെ പത്ത് കിലോമീറ്റര്‍ മാത്രം അകത്താണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജനങ്ങളോട് സമുദ്രപ്രദേശങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ലോംബോക്കിലെ പ്രധാന നഗരമായ മതറാമിലുണ്ടായ ശക്തമായ കുലുക്കത്തിനു പിന്നാലെ കെട്ടിടങ്ങള്‍ക്കകത്തു നിന്നും ആള്‍ക്കാര്‍ പുറത്തേക്കോടി.
6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ജൂലൈ 29ന് ഇന്തോനീഷ്യയിലുണ്ടായത്. 17 പേര്‍ മരിച്ചു. സുമാത്രയില്‍ 2004 ല്‍ ഉണ്ടായ സൂനാമിയില്‍ വിവിധ രാജ്യങ്ങളിലെ 2,20,000 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇന്തോനീഷ്യയില്‍ മാത്രം 1,68,000 പേരും അന്ന് മരണപ്പെട്ടിരുന്നു.
Leave a Comment