തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സൂചനാ പണിമുടക്ക്. തിങ്കളാഴ്ച അര്‍ധരാത്രി 12 മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജനവിരുദ്ധവുമായ നടപടികള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ അടിയന്തരാവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, കെഎസ്ടിഡിയു തുടങ്ങിയ തൊഴിലാളിസംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.

pathram desk 2:
Related Post
Leave a Comment