ശിവകാര്‍ത്തികേയനും സാമന്തയും ഒന്നിക്കുന്നു, ‘സീമ രാജി’ന്റെ ടീസര്‍ പുറത്ത്

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പുതിയ സിനിമയായ സീമ രാജിന്റെ ടീസര്‍ പുറത്തു വിട്ടു. സാമന്തയാണ് ചിത്രത്തിലെ നായിക. പൊന്റം ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സിമ്രാന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൂരിയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. സെപ്റ്റംബര്‍ 13നാണ് ചിത്രം തീയേറ്ററിലെത്തുക.

pathram desk 2:
Leave a Comment