ഒരുപാട് നന്ദി ലാലേട്ടാ… പിറന്നാള്‍ ആശംസ നേര്‍ന്ന മോഹന്‍ലാലിന് സുനില്‍ ഛേത്രി നല്‍കിയ മറുപടി

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. കളിയുടെ മികവുകൊണ്ടു മാത്രമല്ല, പെരുമാറ്റത്തിലെ എളിമകൊണ്ടു കൂടിയാണ് ഛേത്രി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഛേത്രിയുടെ 34-ാം പിറന്നാളായിരുന്നു. ഇന്ത്യയുടെ നായകന് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ ഉള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിന്നു.

പിറന്നാള്‍ ആശംസ നേര്‍ന്ന മോഹന്‍ലാലിന് ഛേത്രി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. ലാലേട്ടാ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഛേത്രി മോഹന്‍ലാലിനോട് നന്ദി പറഞ്ഞത്. ഒരുപാട് നന്ദി, ലാലേട്ടാ എന്നായിരുന്നു ഛേത്രിയുടെ മറുപടി.

മലയാളികള്‍ മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മോഹന്‍ലാലിനെ സ്നേഹത്തോടെ ലാലേട്ടാ എന്നു വിളിക്കുന്നത് അഭിമാനമായാണ് കേരളത്തിലെ ആരാധകര്‍ കണക്കാക്കുന്നത്. ഇപ്പോള്‍ മലയാളികളുള്‍പ്പെടെ ഉള്ളവരുടെ ആശംസകള്‍ കൊണ്ട് ഛേത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിറഞ്ഞിരിക്കുകയാണ്. മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം ആശംസകള്‍ എത്തിയിട്ടുണ്ട്.

കൂടാതെ 34-ാം പിറന്നാള്‍ ദിനത്തില്‍ വളരെ വിശേഷപ്പെട്ടൊരു സമ്മാനമാണ് ഛേത്രിക്ക് ലഭിച്ചിരിക്കുന്നത്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ഐക്കണ്‍പദവിയാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment